Tasty food

Tasty food Roshni's Magic in food

A person who likes to cook and loves to give food to others.

രണ്ടാനമ്മയുടെ കൂടെയുള്ള ജീവിതത്തിൽ കുഞ്ഞിലെ 7 വയസ്സുമുതൽ പാചകത്തിൽ കൈ വെച്ചതാണ്. ആദ്യമൊക്കെ വെച്ച് ഭക്ഷണം രുചി കുറവുമൂലം എൻറെ മുഖത്ത് തന്നെ എൻറെ രണ്ടാനമ്മ വലിച്ചെറിഞ്ഞിട്ട് ഉണ്ട്. പിന്നീടങ്ങോട്ട് നല്ല ഭക്ഷണമുണ്ടാക്കി മറ്റുള്ളവർക്ക് കൊടുക്കുന്നതും, പാചക മത്സരത്തിൽ പങ്കെടുക്കുന്നതും വിജയിക്കുന്നതും തന്നെ സ്വപ്നം കണ്ടു കൊണ്ടിരുന്നു. ആരോടും ദേഷ്യവും പ്രതികാരവും ഇല്ലാതെ ഏറ്റവും നല്ല രീതിയിൽ ഭക്ഷണം എങ്ങനെ ഉണ്ടാക്കാം എന്ന് പഠിച്ചു കൊണ്ടേയിരുന്നു. നുറുക്ക് വിദ്യകള് അമ്മച്ചിയുടെ കയ്യിൽ നിന്നും പപ്പയുടെ കയ്യിൽ നിന്നും കിട്ടിയിട്ടുണ്ട്. എവിടെന്നെങ്കിലും ഒരു നല്ല ഭക്ഷണം കഴിക്കുകയാണെങ്കിൽ അതിൻറെ പുറകിലെ നുറുക്ക് വിദ്യകള് തേടി പോകുക പതിവായിരുന്നു. പിന്നീട് ഞാൻ വെക്കുന്ന ഭക്ഷണത്തിന് വ്യത്യസ്തത കൊണ്ടുവരാൻ പരീക്ഷണങ്ങളും പ്രാർത്ഥനയും പതിവാക്കി. അങ്ങനെ രുചിയൂറുന്ന വിഭവങ്ങൾ വിളമ്പാൻ പ്രാർത്ഥനയും സ്നേഹവും ചാലിച്ച് ഭക്ഷണം പാചകം ചെയ്യണമെന്ന് ഞാൻ പഠിച്ചു. അന്നുമുതൽ ഞാൻ വിജയിക്കുകയും ചെയ്തു. എൻറെ പാചകത്തിലെ നുറുക്ക് വിദ്യകൾ ഞാൻ നിങ്ങളിലേക്ക് പകരുവാൻ ആഗ്രഹിക്കുന്നു. അതിനു നിങ്ങളുടെ പിന്തുണ ആവശ്യമാണ്. തെറ്റുണ്ടെങ്കിൽ ക്ഷമിക്കണം

21/02/2025

ഇതാണ് ട്ടോ കള്ളുഷാപ്പ് സ്റ്റൈൽ ഞണ്ട് കറി ...എന്ന് ഞാൻ വിശ്വസിക്കുന്നു..🤣 എന്നെ ആരും കൊല്ലരുത് 😇പൊടികളുടെ കണക്ക് പറയാൻ എനിക്ക് പൊതുവെ അറിയാറില്ല ഞാൻ തുറക്കുന്നു കുടഞ്ഞിടുന്നു കുടഞ്ഞിടുമ്പോൾ എൻറെ മനസ്സ് പറയും നിർത്തു .... അപ്പോൾ ഞാൻ നിർത്തും..😅😅😅

എങ്കിലും ഏകദേശം ഒരു കണക്ക് പറയാം

ഞണ്ട് വലിയ നാല് വലിയ സൈസ്
സവാള മീഡിയം സൈസ് ഒരെണ്ണം
ചെറിയ ഉള്ളി 10 15 അല്ലി
വെളുത്തുള്ളി രണ്ട്
ഇഞ്ചി ഒരു കുഞ്ഞു കഷണം
പച്ചമുളക് എരുവിന് അനുസരിച്ച് കറിവേപ്പില ആവശ്യത്തിലധികം
ഒരു ടേബിൾസ്പൂൺ കാശ്മീരി മുളകുപൊടി
രണ്ട് ടേബിൾ സ്പൂൺ മല്ലിപ്പൊടി
ഒരു ടീസ്പൂൺ കുരുമുളകുപൊടി
ഒരു നുള്ള് പെരുഞ്ചീരകപ്പൊടി
ഒരു നുള്ള് ഗരം മസാല
ആവശ്യത്തിന് വെളിച്ചെണ്ണ
200 ml തേങ്ങാപ്പാൽ

മുളകുപൊടിയും മല്ലിപ്പൊടിയും ടേബിൾസ്പൂണിന് വടിച്ചെടുത്താൽ മതി കേട്ടോ....

Address


Website

Alerts

Be the first to know and let us send you an email when Tasty food posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Want your business to be the top-listed home improvement business?

Share