29/06/2026
ഒരു അനുഭവകഥ പറയട്ടെ...?
ഭക്ഷണപ്രിയനായ എനിക്ക് ഒരു ചെറിയ നിർബന്ധമുണ്ട് — എന്ത് കഴിച്ചാലും നല്ലത് കഴിക്കണം!
23-ആം വയസ്സിൽ ജോലി തേടി ഇന്ത്യയുടെ പല ഭാഗങ്ങളിലും സഞ്ചരിക്കുകയും ജോലി ചെയ്യുകയും ചെയ്തു. എവിടെ ചെന്നാലും അവിടുത്തെ ഭക്ഷണവുമായി ഞാൻ വേഗം പൊരുത്തപ്പെടുമായിരുന്നു. മഹാരാഷ്ട്രയിലെ വടാപാവ്, യു.പിയിലെ ലിറ്റ്ടി-ചോഖ, ആലു പരോട്ട, ഗുജറാത്തിലെ ധോക്ല, ബംഗാളിന്റെ ജിലേബി... അങ്ങനെ പല രുചികളും മനസ്സിൽ ഇടം പിടിച്ചു.
പക്ഷേ ഒരു കാര്യം എവിടെയും ഒരുപോലെ കണ്ടു — ചപ്പാത്തി അവരുടെ പ്രധാന ഭക്ഷണമായിരുന്നു. ചില സ്ഥലങ്ങളിൽ ഞാൻ കഴിച്ച ചപ്പാത്തി ഇന്നും മറക്കാനാവില്ല. വെണ്ണ പോലെ മൃദുവായ, നാവിലിട്ടാൽ അലിഞ്ഞുപോകുന്ന ചപ്പാത്തി!
ചാക്കിൽ വരുന്ന ഗോതമ്പുപൊടിയും റേഷൻ കടയിലെ ഗോതമ്പ് പൊടിപ്പിച്ചതും മാത്രം കഴിച്ചു വളർന്ന എനിക്ക് അതൊരു പുതിയ അനുഭവമായിരുന്നു.
ആ രുചിയുടെ പിന്നിലെ രഹസ്യം അറിയാൻ ഞാൻ ശ്രമിച്ചു. അപ്പോഴാണ് പല ഇനം ഗോതമ്പുകൾ ഉണ്ടെന്നും അവയെല്ലാം ചപ്പാത്തിക്ക് അനുയോജ്യമല്ലെന്നും മനസ്സിലായത്.
വർഷങ്ങളോളം പല സംസ്ഥാനങ്ങളിലും ജോലി ചെയ്ത് പിന്നീട് നാട്ടിലെത്തിയപ്പോൾ ചപ്പാത്തിക്കായി കടയിൽ നിന്ന് നല്ല ബ്രാൻഡിന്റെ ആട്ട വാങ്ങി. പക്ഷേ ചപ്പാത്തി ഉണ്ടാക്കി കഴിച്ചപ്പോൾ ഞാൻ അമ്പരന്നു. ചുട്ടെടുത്ത ഉടനെ കട്ടിയായി പോകുന്ന ചപ്പാത്തി! രുചിയും കുറവ്, കഴിച്ചാൽ വായയും വേദനിക്കും.
അതോടെ ഉത്തരേന്ത്യയിൽ പോകുമ്പോഴെല്ലാം ഞാൻ കൊണ്ടുവരുന്ന പ്രധാന സാധനം ഗോതമ്പുപൊടിയായി.
പിന്നീട് ഒരു ചിന്ത വന്നു — അവിടെയുള്ള നല്ല ഗോതമ്പ് ഇവിടെ എത്തിച്ച് ഒരു ചെറിയ സംരംഭമാക്കിയാലോ?
അങ്ങനെ പഞ്ചാബിൽ നിന്ന് നല്ല ഗോതമ്പ് കണ്ടെത്തി ഇവിടെ എത്തിച്ച് മില്ലിൽ പൊടിപ്പിച്ചു. പക്ഷേ ഫലം നിരാശാജനകമായിരുന്നു. അവിടുത്തെ രുചി കിട്ടുന്നില്ല.
കൂടുതൽ അന്വേഷിച്ചപ്പോഴാണ് കാരണം മനസ്സിലായത്. അവിടെ ഉപയോഗിക്കുന്നത് ചക്കി മില്ലുകൾ. നമ്മുടെ സാധാരണ പൾവറൈസർ മില്ലുകളിൽ പൊടിക്കുമ്പോൾ അതേ ഗുണവും രുചിയും ലഭിക്കുന്നില്ല.
അങ്ങനെ ഞാൻ ഗുജറാത്തിൽ നിന്ന് ഒരു ചക്കി മെഷീൻ കൊണ്ടുവന്നു. അതിൽ പൊടിച്ച് നോക്കിയപ്പോൾ കാര്യങ്ങൾ മാറി. നല്ല ഗോതമ്പ്, ശരിയായ രീതിയിൽ പൊടിക്കൽ — ഫലം ഗംഭീരം!
കുറച്ച് ഗോതമ്പ് വരുത്തി ഇവിടെ വൃത്തിയായി പൊടിച്ച് സുഹൃത്തുക്കൾക്ക് കൊടുത്തു. എല്ലാവർക്കും ഇഷ്ടമായി.
അപ്പോഴേക്കും കൊറോണ എത്തി. ജീവിതം മറ്റൊരു വഴിയിലേക്ക് തിരിഞ്ഞു. ആ സ്വപ്നം അവിടെ നിർത്തിവെക്കേണ്ടിവന്നു.
ഇപ്പോൾ വർഷങ്ങൾക്കുശേഷം ആ ആഗ്രഹം വീണ്ടും പൊടിതട്ടി പുറത്തെടുത്തിരിക്കുകയാണ്.
അതിനാലാണ് നിങ്ങളോട് ഒരു സത്യസന്ധമായ അഭിപ്രായം ചോദിക്കുന്നത്.
അന്നേ ദിവസം ചക്കി മെഷീനിൽ പൊടിച്ച ഗോതമ്പ് മാവ്, RO വെള്ളത്തിൽ കുഴച്ച്, വൃത്തിയായി തയ്യാറാക്കിയ, നല്ല സോഫ്റ്റ് ചപ്പാത്തി മാർക്കറ്റിൽ ലഭിച്ചാൽ നിങ്ങൾ വാങ്ങുമോ?
ഒരു ചപ്പാത്തിക്ക് ഒരു രൂപയോളം വില കൂടാൻ സാധ്യതയുണ്ട്.
പക്ഷേ ഒരു കാര്യം ഞാൻ ഉറപ്പ് തരാം:
എന്റെ വീട്ടിൽ ഞാൻ കഴിക്കാൻ ഇഷ്ടപ്പെടാത്ത ഒന്നും ഞാൻ നിങ്ങൾക്ക് തരില്ല. എനിക്ക് നല്ലത് എന്ന് തോന്നുന്നതു മാത്രമേ ഞാൻ തരു
ഒരു half cooked ചപ്പാത്തിയിൽ ഇന്ന് മാർകറ്റിൽ ലഭിക്കുന്ന ചപ്പാത്തിക്ക് എന്ത് മാറ്റങ്ങൾ താങ്കളാഗ്രഹിക്കുന്നു redy to eat ചപ്പാത്തിയാണോ redy to cook ചപ്പാത്തിയാണോ ഇഷ്ടപ്പെടുന്നത് തുടങ്ങി താങ്കളുടെ
വിലമതിക്കാനാവാത്ത സത്യസന്ധമായ അഭിപ്രായം കമന്റായി അറിയിക്കൂ.
നന്ദി.